ആലപ്പുഴ: പുന്നപ്ര കാർമൽ എൻജിനീയറിംഗ് കോളേജിൽ 14 മുതൽ 30 വരെ എൻജിനീയറിംഗ് എൻട്രൻസ് ക്രാഷ് കോഴ്സുകൾ നടത്തും. പ്രശസ്ത കരിയർ ഗുരു പ്രൊഫസർ ഡോ.പി.ആർ.വെങ്കിട്ടരാമൻ നയിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കരിയർ ഗൈഡൻസ് സെമിനാർ നാളെ രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് www.carmelcet.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ നേടുകയോ ചെയ്യാം. സെമിനാറിൽ മാത്രമായി പങ്കെടുക്കാൻ
ആഗ്രഹിക്കുന്നവരും കോളേജ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446513899, 9745005199, 9947219464. ഡോ.വി.നാരായണൻ നമ്പൂതിരി, പ്രൊഫ.ഡോ.കെ. എസ്.ശരത്, കെ.വി.ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |