അരൂർ: പരിസ്ഥിതി ദിനാചരണ ചടങ്ങിനിടെ എസ് എഫ് ഐ - ഡി.വൈ.എഫ്.ഐ നേതാക്കളെ സി.പി.ഐയും യുവജന സംഘടനകളും ചേർന്ന് ആക്രമിച്ചെന്നും സി.പി.എം നേതാക്കളെ വ്യക്തിഹത്യ നടത്തിയെന്നും ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചന്തിരൂരിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും. നടത്തി.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. അരൂർ പഞ്ചായത്തംഗം ഇ.ഇ.ഇഷാദ് അദ്ധ്യക്ഷനായി. സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ.സാബു, പി.ഡി. രമേശൻ , സി.വി.ശ്രീജിത്ത്, സി.പി. പ്രകാശൻ , വി.കെ. സൂരജ്, അനന്തു രമേശൻ, ജെ.എ.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |