SignIn
Kerala Kaumudi Online
Saturday, 27 April 2024 7.16 AM IST

നഗരസഭയുടെ ശുചിത്വ പാഠത്തിന് കൈയടിച്ച് വിദ്യാർത്ഥികൾ

hh

ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 5 മുതൽ നടന്നു വന്ന 'എന്റെ ഭൂമി, എന്റെ ഭാവി' പരിസ്ഥിതിദിന വാരാഘോഷത്തിന്റെയും നഗരസഭയുടെ ശുചിത്വ പദ്ധതിയായ നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെയും ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലിയും ശുചിത്വ പ്രതിജ്ഞയുമെടുത്തു. വിവിധ മാലിന്യ സംസ്‌കരണരീതികളെയും അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനായി ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.

നഗരത്തിലെ 42 സ്‌കൂളുകളിലും ചുമതലപ്പെടുത്തിയ കൗൺസിലർമാർ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുത്തു.

നഗരസഭാതല ഉദ്ഘാടനം ഗവ മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂളിൽ എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സ്‌കൂൾ പ്രഥമാദ്ധ്യാപിക ആനിയമ്മ , നഗരസഭ ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, ബിന്ദുതോമസ്, ആർ.വിനിത, കക്ഷി നേതാക്കളായ എം.ആർ പ്രേം, നസീർപുന്നയ്ക്കൽ, ഹരികൃഷ്ണൻ, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ, ഹെൽത്ത് ഓഫീസർ കെ.പി വർഗ്ഗീസ്, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ, ഐ.ആർ.ടി.സി, കാൻ ആലപ്പി , ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ ദൃശ്യവിശ്വൻ, ഗീതു, ജയൻ ചമ്പക്കുളം, പി.വി ജോസഫ്, അനിൽ ബാബു എന്നിവർ സംസാരിച്ചു. ഉറവിട മാലിന്യസംസ്‌കരണത്തെ കുറിച്ച് കാൻആലപ്പി പ്രവർത്തകൻ രോഹിത് ജോസഫ് കുട്ടികളുമായി സംവദിച്ചു. ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂൾ കോമ്പൗണ്ടിൽ നഗരസഭയുടെ പുതിയ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തന രീതികളുടെ പരിചയപ്പെടുത്തലും നടന്നു. ബയോബിന്നിന്റെ ഉപയോഗവും എയ്റോബിക് യൂണിറ്റിന്റെയും , ഹരിതകർമസേനയുടെയും പ്രവർത്തനവും കുട്ടികൾ അടുത്തറിഞ്ഞു. നഗരത്തിലെ 42 സ്‌ക്കൂളുകളിലായി 40000 ത്തോളം കുട്ടികൾ പങ്കെടുത്തു.

ഇത്തരമൊരു കാമ്പയിൻ സംസ്ഥാനത്ത് തന്നെ ആദ്യമാണ്. കുട്ടി പ്രചാരകർ പദ്ധതിയുടെ താരപ്രചാരകരായി മാറുകയാണ്.

- സൗമ്യ രാജ്, നഗരസഭാ അദ്ധ്യക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.