തുറവൂർ. സി.പി.എം കുത്തിയതോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരളം കുടുംബ സദസ് കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. കലാ-സാംസ്ക്കാരിക പ്രതിഭകൾക്കുള്ള പുരസ്കാര വിതരണം സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ.സാബു നിർവഹിച്ചു. മോളി സുഗുണാനന്ദൻ, പി.ഡി.രമേശൻ , ആർ.ജീവൻ, എൽ.സി സെക്രട്ടറി പി.സലിംകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |