കുട്ടനാട്: കുട്ടനാട് ആരോഗ്യമേളയോടനുബന്ധിച്ച് മുട്ടാർ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന ആരോഗ്യ സെമിനാർ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബോബൻ ജോസ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി മണല ബീനാ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു . വെളിയനാട് സി.എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ കുട്ടനാട് ആരോഗ്യമേളയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |