ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്ന് കാണാതായ രണ്ടു യുവതികളെ ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തി. 21ന് വൈകിട്ട് 5.30 മുതലാണ് ഇവരെ കാണാതായത്. മഹിളാമന്ദിരത്തിലെ സൂപ്രണ്ട് നൽകിയ പരാതിയെ തുടർന്ന് സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു.
ചാലക്കുടി പൊലീസ് നടത്തിയ പട്രോളിംഗിനിടെ ബസ് സ്റ്റേഷന് സമീപത്ത് സംശയകരമായ രീതിയിൽ രണ്ട് യുവതികളെ കണ്ടെത്തുകയായിരുന്നു.. കസ്റ്റഡിയിൽ എടുത്തു വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് മഹിളാമന്ദിരത്തിൽ നിന്നും കാണാതായവരാണെന്ന് തിരിച്ചറിഞ്ഞത്. സൗത്ത് പൊലീസിന് ഇരുവരെയും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |