SignIn
Kerala Kaumudi Online
Saturday, 27 April 2024 7.03 AM IST

ഡിഗ്രി ഷോ ശ്രദ്ധേയം

a

മാവേലിക്കര : രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ നടന്നുവരുന്ന ഡിഗ്രി ഷോ ശ്രദ്ധേയമാകുന്നു. പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്‌, ശില്പകല എന്നീ വകുപ്പുകളിലെ വിദ്യാർത്ഥികൾ സംയുക്തമായിട്ടാണ് ഈ പ്രദർശനം ഒരുക്കിയത്. ജൂൺ 20ന് ആരംഭിച്ച പ്രദർശനം പരസ്യ സംവിധായകൻ അപ്പുണ്ണി നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.സുനി.എൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ശില്പകലാ മേധാവി പുഷ്പശരൻ, ആർട്ട് ഹിസ്റ്ററി അധ്യാപിക പ്രീതി ജോസഫ്, അപ്ലൈഡ് ആർട്ട്‌ വകുപ്പ് മേധാവി വി.രൺജിത്ത് കുമാർ, പെയിന്റിംഗ് അധ്യാപകൻ ശ്രീകാന്ത് രവി, കോളേജ് യൂണിയൻ ചെയർപേഴ്സൺ നവ്യ.എം.എസ് എന്നിവർ സംസാരിച്ചു. ഡിഗ്രി ഷോ 25ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.