ഹരിപ്പാട്: തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം എന്നീ ജില്ലകളിലായി 150 ഓളം റോട്ടറി ക്ലബ്ബുകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ 2021 -22 പ്രവർത്തന വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഓവറാൾ മെറിറ്റോറിസ് പ്രസിഡന്റ് പുരസ്കാരം റോട്ടറി ക്ലബ് ഹരിപ്പാട് പ്രസിഡന്റ് മനു മോഹനു ലഭിച്ചു . യുവനിര മുന്നിൽ നിന്ന് നയിച്ച ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് 25 ഡിസ്ട്രിക്ട് അവാർഡുകൾ ഉൾപ്പെടെ 40 ഓളം അവാർഡുകളാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |