ആലപ്പുഴ: സമഗ്രശിക്ഷാ അഭിയാൻ ആലപ്പുഴ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിൽ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഴവീട് ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡി.ഡി.ഇ എം.പി ഓമന മുഖ്യാതിഥിയായി പങ്കെടുത്തു. ഡി.പി.സി, ബി.ആർ.സി ആലപ്പുഴ സന്ദീപ് ഉണ്ണികൃഷ്ണൻ, ഡി.പി.ഒ ഡി.സുധീഷ്, തിരുവമ്പാടി ഗവ യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക മിനി മുഹമ്മദാലി, ബി.ആർ.സി ട്രെയിനർമാരായ എസ്.നവാസ്, പി.ആർ.ഷെനിത, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ബിൻസി എലിസബത്ത്, ടി.ത്രേസ്യാമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |