ആലപ്പുഴ: കർഷക തൊഴിലാളി സംഘടനകളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ സമരപ്രഖ്യാപന കൺവൻഷൻ 6ന് രാവിലെ 10ന് പുന്നപ്ര വയലാർ സ്മാരക ഓഡിറ്റോറിയത്തിൽ കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ദേശിയ തലത്തിൽ ഭൂപരിഷ്കരണം നടപ്പാക്കുക, സ്വകാര്യ മേഖലയിലും സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് അറുന്നൂറ് രുപ വേതനവും ഇരുന്നൂറ് തൊഴിൽ ദിനങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നിന് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് ചെയ്യുമെന്ന് ആർ.അനിൽ കുമാറും, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |