ആലപ്പുഴ: വാടപ്പുറം ബാവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് അഞ്ചിന് ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. വാടപ്പുറം ബാവ ഫൗണ്ടേഷന്റെ രജത ജൂബിലിയുടെ ഉദ്ഘാടനവും വാടപ്പുറം ബാവയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ നിർവഹിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദനൻ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. വി.കമലാസനൻ, പി.ഡി.ശ്രീനിവാസൻ, ജാക്സൺ ആറാട്ടുകുളം, ടി.ടി.കുരുവിള എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |