SignIn
Kerala Kaumudi Online
Saturday, 27 April 2024 5.36 AM IST

ശുചിത്വ സംസ്കാരം വളർത്താൻ ആലപ്പുഴ നഗരസഭ

s

ആലപ്പുഴ: നഗരത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികൾ ഉൾപ്പെട്ട വികസന രേഖയ്ക്ക് കൗൺസിൽ അംഗീകാരം ലഭിച്ചു. തൊഴിലിടങ്ങൾ, കായികകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വ സംസ്‌കാരം, വിനോദ സഞ്ചാര മേഖലകളിലെ സൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തൽ, പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ, നഗരത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ പ്രഖ്യാപിത നയങ്ങളിലൂന്നിയാണ് വാർഷിക പദ്ധതി അവതരിപ്പിച്ചത്. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, കെ.ബാബു, എ.ഷാനവാസ്, ബിന്ദുതോമസ്, ആർ.വിനിത, കക്ഷി നേതാക്കളായ അഡ്വ.റീഗോരാജു, എം.ആർ.പ്രേം, ഡി.പി.മധു, എം.ജി.സതീദേവി, നസീർ പുന്നക്കൽ, ഹരികൃഷ്ണൻ, കൗൺസിലർമാരായ കൊച്ചുത്രേസ്യാമ്മ ജോസഫ്, മെഹബൂബ്, എൽജിൻ റിച്ചാഡ്, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ നാൽപ്പാട്ട് എന്നിവർ സംസാരിച്ചു.

പ്രധാന പദ്ധതികൾ

 വൃക്ക രോഗികൾക്ക് ഡയാലിസിസ് സഹായം

 നായ്ക്കൾക്ക് വാക്‌സിനേഷനും എ.ബി.സി പ്രോഗ്രാമും

 മത്സ്യ തൊഴാലാളികൾക്ക് വള്ളവും വലയും

 എല്ലാ വീടുകളിലും കാർഷിക വികസന പദ്ധതി

 ജനറൽ-തീരദേശ ഭവന പുനരുദ്ധാരണം

 വാതിൽപ്പടി സേവനം

 അഗതി രഹിത കേരളം

 അഴകോടെ ആലപ്പുഴ സൗന്ദര്യവൽക്കരണ പദ്ധതി

 നഗരസഭ ശ്മശാനത്തിൽ ഇലക്ട്രിക് ക്രിമിറ്റോറിയം

 ടൗൺഹാൾ പുനർനിർമ്മാണം

 ബീച്ച് വിശ്രമ സമുച്ചയം പൂർത്തീകരണം

 ചാത്തനാാട് അർബൻ പബ്ലിക് ഹെൽത്ത് സെന്റർ

ആലിശ്ശേരി ജൈവ പരിസ്ഥിതി പഠനകേന്ദ്രവും, സാനിട്ടേഷൻ പാർക്കും, ഹരിത സഹായ കേന്ദ്രവും

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ്

ഭിന്നശേഷിക്കാർക്ക് ഓട്ടോമേറ്റഡ് വീൽചെയർ

ക്ഷീരകർഷകർക്ക് ആധുനിക തൊഴുത്ത് നിർമ്മാണം

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പദ്ധതി

 സർവ്വോദയപുരത്തെ മാലിന്യം ബയോമൈനിംഗിലൂടെ നിർമ്മാർജ്ജനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.