ആലപ്പുഴ : ആലപ്പുഴ നഗരസഭയിൽ നിന്ന് വിരമിച്ച ജീവനക്കാരായ മുഹമ്മദ് ഹുസൈൻ, അഷ്റഫ്, എസ്.ഗിരി, ജയിംസ്, റെജി എന്നിവർക്ക് യാത്രയയപ്പ് നൽകി.ഉപഹാര സമർപ്പണവും നടത്തി. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദുതോമസ്, ആർ.വിനിത, വിവിധ കക്ഷി നേതാക്കളായ അഡ്വ.റീഗോരാജു, എം.ആർ പ്രേം, എം.ജി സതീദേവി, നസീർ പുന്നക്കൽ, മനു ഉപേന്ദ്രൻ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, എൻജിനീയറിംഗ് സൂപ്രണ്ട് അനിൽ, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |