അമ്പലപ്പുഴ: തകഴിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു.ഉച്ചക്ക് 12 ഓടെ ആയിരുന്നു ചുഴലി ആഞ്ഞടിച്ചത്. പതിനൊന്നാം വാർഡിൽ പറന്നക്കളം ആന്റപ്പന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പുരയിടത്തിലെ കൃഷിയും ചുഴലിക്കാറ്റിൽ നിലംപൊത്തി. കരിയിൽ ചന്ദ്രന്റെ പുരയിടത്തിലെ മാവും പുളിയും കടപുഴകി 11 കെ.വി ലൈനിൽ വീണ് വൈദ്യുതി ബന്ധം നിലച്ചു. സമീപത്തെ ഏതാനും പോസ്റ്റുകളും തകർന്നു.പന്ത്രണ്ടാം വാർഡിൽ പന്നക്കളത്ത് മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് അജയകുമാ സംഭവസ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |