മാന്നാർ: കുരട്ടിക്കാട് ശ്രീഭൂവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസിന്റെയും, മാന്നാർ ഗ്രാമപഞ്ചായത്ത് ശിശു സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി, സ്കൂൾ പ്രിൻസിപ്പൽ വിജയലക്ഷ്മി, സെക്രട്ടറി ഗണേഷ് കുമാർ.ജി എന്നിവർ സംസാരിച്ചു. സ്കൂൾ കൗൺസിലർമാരായ സിബി തോമസ്, ഇന്ദു രവീന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |