ചേർത്തല: ദന്ത ചികിത്സ രംഗത്ത് ചേർത്തലയിലെ നിറസാന്നിദ്ധ്യമായ ഡോ.ഹേമാസ് ദന്തൽ ക്ലിനിക്കിൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു. കുടുംബ പ്രശ്നങ്ങൾ, കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങൾ, മദ്യാസക്തി തുടങ്ങിയവയ്ക്ക് കൗൺസിലിംഗ് ലഭ്യമാണ്. പ്രസിദ്ധ സൈക്കോളജിസ്റ്റ് ദിവ്യശ്രീ സുധീർ കൗൺസിലിംഗ് നൽകും. ഡോ.ഹേമാസ് ദന്തൽ കെയറിന്റെ ഒന്നാം വാർഷിക ആഘോഷവും കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. ഡോ.ഹേമാ രൂപേഷ്, ദിവ്യശ്രീ സുധീർ, ഡോ.ജയസിംഹൻ, കെ.ദേവരാജൻ പിള്ള,പി.രാജു,പുരുഷോത്തമൻ,രാംകുമാർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |