അമ്പലപ്പുഴ : ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കുടുംബി സേവാ സംഘം 100-ാം നമ്പർ വിളഞ്ഞൂർ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു . ശാഖാ സെക്രട്ടറി പി.സജീവ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളേയും,ശാഖയിലെ ആജീവനാന്ത അംഗം ജി.ഓമനക്കുട്ടനെയും എം.എൽ.എയും, പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് മികവുപുലർത്തിയ വിദ്യാർത്ഥികളെ മുൻ എം.എൽ.എ എ.എ.ഷുക്കൂറും അനുമോദിച്ചു. വാർഡ് കൗൺസിലർ സുമ, സംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് എ. അനിൽ, സുനന്ദ ഭായി എന്നിവർ സംസാരിച്ചു. ആർ.ബേബി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |