അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പോകാൻ ഇടമില്ലാതിരുന്ന തലവടി സ്വദേശിക്ക് അമ്പലപ്പുഴയിലെ സ്നേഹവീട് അഭയമേകി .തലവടി സ്വദേശി സിബിച്ചനാണ് (55) കാലിലെ വ്രണത്തെത്തുടർന്ന് ഒരു മാസം സർജറി വിഭാഗത്തിൽ ഡോ.ജൂബി ജോണിന്റെ ചികിത്സയിൽ കഴിഞ്ഞത്. മുറിവ് ഭേദമായതോടെ ഡിസ്ചാർജ് ചെയ്തെങ്കിലും സിബിച്ചന് പോകാൻ സ്ഥലമില്ലാതിരുന്നതോടെ ഹെഡ് നഴ്സ് റെസിമോൾ, സ്റ്റാഫ് നഴ്സുമാരായ അഞ്ജു ,അശ്വതി ,നഴ്സിംഗ് അസിഡന്റ് ഷാജഹാൻ, പൊതു പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവർ സ്നേഹവീട് അഭയ കേന്ദ്രവുമായി ബന്ധപ്പെടുകയായിരുന്നു. സ്നേഹവീട് ചെയർമാൻ ആരിഫ് സുൽത്താൻ, ഭാരവാഹികളായ ആഷിക് മുഹമ്മദ് ,അജോ ,പ്രസാദ് എന്നിവർ ചേർന്ന് സിബിച്ചനെ കൂട്ടിക്കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |