മാന്നാർ: കാർഗിൽ വിജയദിനമായ ഇന്നലെ മാന്നാർ പാവുക്കര കരയോഗം യു.പി സ്കൂളിൽ ധീരജവാന്റെ മാതാപിതാക്കളെ ആദരിച്ചു. മണിപ്പാലിൽ തീവ്രവാദി ആക്രമണത്തിൽ വീരചരമം പ്രാപിച്ച ജോസഫ് ഹെൻട്രിയുടെ മാതാപിതാക്കളായ വിക്ടോറിയ, ഹെൻട്രി എന്നിവരെയാണ് ആദരിച്ചത്.ധീജവാന്റെ ചിത്രത്തോടുകൂടിയ ഫലകം മാതാപിതാക്കൾക്കു കൈമാറി.
പാവുക്കര സെൻ്റ് പീറ്റേഴ്സ് ചർച്ചിൽ അദ്ദേഹത്തിന്റെ സ്മാരകത്തിൽ സ്കൂൾ പ്രഥമാദ്ധ്യാപിക സന്ധ്യ കെ.പിള്ള, സ്കൂൾ മാനേജർ സന്ദീപ് നായർ, കടപ്ര ഗ്രാമപഞ്ചായത്തംഗം സോജിത് സോമൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ലാലി ജോസ്, സോഷ്യൽ ക്ലബ് കോർഡിനേറ്റർ ആശ.പി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |