SignIn
Kerala Kaumudi Online
Friday, 26 April 2024 7.34 PM IST

ഓടാൻ എണ്ണയില്ല, ഓടിയൊളിച്ച് ആനവണ്ടി

bus
ആനവണ്ടി

സർവീസുകൾ പാതിയോളം വെട്ടിക്കുറച്ചു

ആലപ്പുഴ: ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകൾ വെട്ടിച്ചുരുക്കി. പ്രധാന റൂട്ടുകളിലെ ഗ്രാമീണ സർവീസുകൾ കുറച്ചതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, എടത്വ ഡിപ്പോകളിൽ നിന്നായി ഇന്നലെ മാത്രം 60 ബസുകൾ സർവീസ് നടത്തിയില്ല. പ്രതിദിനം 224 ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇന്നലെ ഇത് 164 ആയി. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ദേശീയപാതയിലും ഗ്രാമീണ പാതകളിലും സർവീസുകൾ കുറഞ്ഞതോടെ യാത്രക്കാർ ആകെ വലയുകയാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ആറാട്ടുപുഴ, കുട്ടനാടിന്റെ ഉൾഭാഗങ്ങൾ ഉൾപ്പെടെയുള്ള റൂട്ടുകളിലാണ് യാത്രാദുരിതം.

നിലവിൽ ഡിപ്പോകളിലെ പമ്പുകളിലുള്ള ഡീസൽ ബുധനാഴ്ച വരെ ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന് അനുസരിച്ച് സർവീസുകൾ ക്രമപ്പെടുത്തും. ഇനിയുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാ

ത്രക്കാർ വലയുമെന്നുറപ്പ്.

# ഒറ്റയടിക്ക് വെട്ടിക്കുറച്ചു

യാത്രക്കാർ കുറവാണെന്ന പേരിലും സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചു. ഓഫീസ് സമയങ്ങളിൽ പോലും ആവശ്യത്തിന് ബസുകളില്ലെന്ന പരാതിയുണ്ട്. മുഹമ്മ ഭാഗത്തേക്കുള്ള ട്രിപ്പുകൾ കുറച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. അവധി ദിവസങ്ങളിൽ പരിമിതമായ സർവീസുകളാണ് നടത്തിയിരുന്നത്. ഡീസൽ ക്ഷാമം വന്നതോടെ കൂടുതൽ സർവീസുകൾ വെട്ടിക്കുറച്ചു. കുട്ടനാട്, വീയപുരം, പള്ളിപ്പാട്, ചെങ്ങന്നൂർ, ബുധനൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴയിൽ റോഡുകൾ മുങ്ങിക്കിടക്കുന്നതും വിനയായി. ഗ്രാമീണമേഖലയിൽ 180 സർവീസുകൾ നടത്തിയിരുന്നിടത്ത് ഇപ്പോൾ പകുതി പോലുമില്ല. രാത്രികാല സർവീസുകളും കുറച്ചു. ജില്ലയിൽ പ്രതിദിനം 34 ലക്ഷം രൂപ കളക്ഷൻ ലഭിച്ചിരുന്നിടത്ത് 22 ലക്ഷമായി കുറഞ്ഞതും സർവീസ് കുറയ്ക്കാൻ കാരണമായി.

ആലപ്പുഴയിൽ നിന്ന് കൂടുതൽ വരുമാനമുള്ള റൂട്ടുകൾ

# വൈക്കം

# ആറാട്ടുപുഴ

# തകഴി

# മുഹമ്മ

# വണ്ടാനം

# കുട്ടനാട്

# ബുധനൂർ

# ചെങ്ങന്നൂർ

....................

കളക്ഷനിൽ വലിയ കുറവുണ്ടെങ്കിലും ഗ്രാമീണ മേഖലയിലേയ്ക്ക് പരമാവധി സർവീസുകൾ എല്ലാ ഡിപ്പോകളിൽ നിന്നും നടത്തുന്നിയിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സർവീസ് നിറുത്തേണ്ടി വന്നിട്ടുണ്ട്. ജില്ലയിൽ പ്രതിദിനം ശരാശരി 10 ലക്ഷം രൂപയുടെ കുറവാണ് കളക്ഷനിൽ വന്നിട്ടുള്ളത്. രാവിലെയും വൈകിട്ടുമുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്

അശോക് കുമാർ, എ.ടി.ഒ

കെ.എസ്.ആർ.ടി.സി, ആലപ്പുഴ

........................

# പ്രതിദിന സർവീസുകൾ

* ഡീസൽ ക്ഷമത്തിന് മുമ്പ്: 224

* നിലവിൽ: 164

* വെട്ടിക്കുറച്ച സർവീസുകൾ: 60

# പ്രതിദിന കളക്ഷൻ (ലക്ഷത്തിൽ)

* ഡീസൽ ക്ഷാമത്തിന് മുമ്പ്: 33

* നിലവിൽ: 22

* ശരാശരി​ കുറവ്: 10

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.