ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
മാന്നാർ: കേബിൾ ടി.വി ഓപ്പറേറ്റഴ്സ് അസോസിയേഷൻ മാന്നാർ, ചാരുമൂട് മേഖല കമ്മറ്റികളുടെയും കെ.സി.സി.എൽ കമ്പനിയുടെയും സായയുക്താഭിമുഖ്യത്തിൽ ബിസിനസ് മീറ്റ് നടത്തി. മാന്നാർ കൊച്ചീസ് കോൺഫെറൻസ് ഹാളിൽ നടന്ന യോഗം കേബിൾ ടി.വി ഓപ്പറേറ്റഴ്സ് അസോസിയേഷൻ സംസ്ഥാന എക്സികുട്ടീവംഗം പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാസെക്രട്ടറി ഷിബു, ട്രഷറർ മോഹനൻപിള്ള, മാന്നാർ മേഖലസെക്രട്ടറി അൻഷാദ് പി.ജെ, പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സുദിൻ പാമ്പാല എന്നിവർ സംസാരിച്ചു. മാന്നാർ, ചാരുംമൂട് മേഖലകളിൽ നിന്ന് അമ്പതോളം കേബിൾ ഓപ്പറേറ്റർമാർ ബിസിനസ് മീറ്റിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |