ഹരിപ്പാട് : കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ കെ.എസ്.ഇ.ബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ഹരിപ്പാട് ഡിവിഷൻ കൺവെൻഷൻ തീരുമാനിച്ചു. ഹരിപ്പാട് കാറൽ മാർക്സ് ആഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ യുണിയൻ ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ബിനോയ് ദേവ് അദ്ധ്യക്ഷത വഹിച്ചു. ആർ.രാധാകൃഷ്ണൻ, പി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ചന്ദ്രബാബു (പ്രസിഡന്റ്), വിക്രമൻ നായർ, പൂജ സന്തോഷ് (വൈസ് പ്രസിഡന്റുമാർ), ആർ. രാധാകൃഷ്ണൻ (സെക്രട്ടറി), ലെനിൻ, എസ്. രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), രാഹുൽ കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |