തുറവൂർ:പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടിക്കെതിരെയും കോടംതുരുത്ത് പഞ്ചായത്ത് ഭരിക്കുന്ന ഇടത്-വലത് മുന്നണികളുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബി.ജെ.പി കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.സജീവ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. ബിനീഷ് വർഗീസ്, ഷാബുരാജ്, ലൈജു ശാന്തി, ജയേഷ്, അഭിജിത്ത്, അഖിലാ രാജൻ, ഗീത ഉണ്ണി, സിജേഷ് ജോസഫ്, ലോയി ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |