SignIn
Kerala Kaumudi Online
Saturday, 27 April 2024 8.20 AM IST

സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി​ ജി​ല്ല

s



ആലപ്പുഴ: ജില്ലാ ആസ്ഥാനത്ത് 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 9ന് റിക്രിയേഷൻ ഗ്രൗണ്ടിൽ ചടങ്ങുകൾക്കു തുടക്കും കുറിച്ച് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയർത്തും.

കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്, അഡീഷണൽ എസ്.പി ആർ.ഡി. അജിത്, ഡെപ്യൂട്ടി കമാൻഡന്റ് വി. സുരേഷ് ബാബു, ജില്ലയിലെ ഡിവൈ.എസ്.പിമാർ എന്നിവർ പങ്കെടുക്കും. പരേഡ് ചടങ്ങുകൾ രാവിലെ 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.55ന് കളക്ടറും തുടർന് മന്ത്രി പി. പ്രസാദും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 9ന് മന്ത്രി ദേശീയപതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജില്ല ആംഡ് റിസർവ് പൊലീസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, എക്സൈസ് വിഭാഗം, എസ്.പി.സി, എൻ.സി.സി, സ്കൗട്ട്, റെഡ് ക്രോസ് തുടങ്ങി 18 പ്ലാറ്റൂണുകളും, 2 ബാൻഡും ഉൾപ്പെടെ 20 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുന്നത്. ലജനത്ത് സ്കൂളിലെ കുട്ടികളും, എം.ആർ.എസ് സ്കൂളിലെ എസ്.പി.സി കുട്ടികളുമാണ് ബാൻഡ് സംഘത്തെ നയിക്കുന്നത്. ചേർത്തല സി​.ഐ വിനോദ് കുമാർ ആണ് പരേഡ് കമാൻഡർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.