മാന്നാര്‍: തൃക്കുരട്ടി മഹാദേവസേവാസമിതി നടത്തിയ അഖില കേരള രാമായണമേളയില്‍ 174 പോയിന്റോടെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം ഓവറോള്‍ ചാമ്പ്യന്മാരായി. 43 പോയിന്റ ലഭിച്ച മാന്നാര്‍ ശ്രീഭുവനേശ്വരി ഹയര്‍ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും 32 പോയിന്റ് നേടിയ മാന്നാര്‍ നായര്‍ സമാജം ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. രാമായണ പ്രതിഭകളായി എല്‍.പി വിഭാഗം: രുഗ്മിണി എസ്.കുമാര്‍ (എച്ച്.എസ്.എസ് ഇംഗ്ലീഷ്മീഡിയംസ്കൂള്‍, തിരുവമ്പാടി), യു.പി വിഭാഗം: ചിന്മയി ജി. നായര്‍ (വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര), എച്ച്.എസ് വിഭാഗം: ആര്. ശിവാനി (ശ്രീഭുവനേശ്വരി എച്ച്.എസ്.എസ്, മാന്നാര്‍), എച്ച്.എസ്.എസ് വിഭാഗം: ബി.ദേവിക (വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര), കോളേജ് വിഭാഗം: വിന്ധ്യാ വിനോദ് (കരുണ മെഡിക്കല്‍ കോളേജ്,പാലക്കാട്) എന്നിവരെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ട്രോഫികള്‍ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |