SignIn
Kerala Kaumudi Online
Sunday, 28 April 2024 4.53 AM IST

ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാകണം: മന്ത്രി പി. പ്രസാദ്

photo
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി പി. പ്രസാദ് പരേഡ് വീക്ഷിക്കുന്നു

ആലപ്പുഴ: ജനാധിപത്യത്തിന്റെ കാവൽഭടന്മാരാകാൻ ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഓരോ പൗരനും അഭിമാനത്തിന് വകനൽകുന്നു. ഐതിഹാസികമായ പ്രയാണത്തിനു മുന്നിൽ ഇപ്പോഴും പ്രതിസന്ധികളുണ്ട്. ഇവയെ അതിജീവിച്ച് മുന്നോട്ടു പോകാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. എ.എം. ആരിഫ് എം.പി, എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ്, കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, എ.എ. ഷുക്കൂർ, നഗരസഭ കൗൺസിലർമാരായ റീഗോ രാജു, എം.ആർ. പ്രേം, ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.