അമ്പലപ്പുഴ: പുന്നപ്ര അംബേദ്കർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച വിജയമധുരം - 2022 മെരിറ്റ് അവാർഡ് വിതരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ആർ. മധുകുമാർ അദ്ധ്യക്ഷനായി. സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാം സ്ഥാനത്തെത്തിയ സ്കൂളിലെ എസ്.പി.സി ടീമിനും, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളേയും സമ്മേളനത്തിൽ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി. ഓമന, അഡിഷണൽ പട്ടികജാതി വികസന ഓഫീസർ അജികുമാർ, സ്കൂൾ പ്രിൻസിപ്പൽ എം.ആർ. സ്മിജ, സീനിയർ സൂപ്രണ്ട് പി.ഐ. സിന്ധു, സീനിയർ അസിസ്റ്റന്റ് ടി.എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം എം. ഹൈമ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |