അമ്പലപ്പുഴ: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിൽപ്പെടുത്തി സൗജന്യമായി പാചക വാതക കണക്ഷൻ നൽകി. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകിയത്. അമ്പലപ്പുഴ കൃഷ്ണ ഗ്യാസ് ഏജൻസിയാണ് പാചക വാതകം വിതരണം ചെയ്തത്. ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ഷാമില വിതരണോദ്ഘാടനം നിർവഹിച്ചു. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്യാസ് ഏജൻസി ഉടമ ശാന്തി കൃഷ്ണ, അമ്പിളി ,അശ്വതി എന്നിവർ പങ്കെടുത്തു. നിസാറുദീൻ സുരക്ഷാ ക്ളാസ് നയിച്ചു. ഇതിനകം 1500 ഓളം പേർക്കാണ് കൃഷ്ണ ഗ്യാസ് ഏജൻസിയിൽ നിന്ന് സൗജന്യമായി പാചക വാതകം വിതരണം ചെയ്തത്. പദ്ധതിയിൽ ഉൾപ്പെടുത്തി പാചക വാതകം ലഭ്യമാക്കാനായി അപേക്ഷകൾ സ്വീകരിച്ചു വരികയാണെന്ന് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |