SignIn
Kerala Kaumudi Online
Saturday, 27 April 2024 10.08 PM IST

നെഹ്‌റു ട്രോഫി : തുഴയുന്ന തത്ത ഭാഗ്യചി​ഹ്നം

hb
ഭാഗ്യചിഹ്നം

ആലപ്പുഴ: പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന അറുപത്തിയെട്ടാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്ക് ഭാഗ്യചി​ഹ്ന ചി​ത്രം കൈമാറി​ പ്രകാശനം നിർവഹിച്ചു.

വാഴപ്പിണ്ടിയിൽ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ സക്കറിയ വാർഡ് തോട്ടുങ്കൽ പുരയിടത്തിൽ ബാബു ഹസൻ ജലഛായത്തിൽ വരച്ചതാണ് ചി​ത്രം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 160 എൻട്രികൾ ലഭിച്ചു. ചിത്രകല അദ്ധ്യാപകരായ സതീഷ് വാഴുവേലിൽ, എം.കെ.മോഹൻകുമാർ, സിറിൾ ഡോമിനിക് എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ബാബു ഹസന്റെ സൃഷ്ടി 2018ലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. എം.എൽ.എമാരായ എച്ച്.സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, സബ് കളക്ടർ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ നഗരസഭ കൗൺസിലർ സിമി ഷാഫി ഖാൻ, കെ.നാസർ, റോയ് പാലത്ര, എ.കബീർ, എബി തോമസ്, നസീർ പുന്നയ്ക്കൽ, ഗുരു ദയാൽ തുടങ്ങിയവർ പങ്കെടുത്തു.

# ഭാഗ്യചിഹ്നത്തിന് പേരിടാം

വാട്‌സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എൻട്രികൾ സമർപ്പിക്കാം. സ്വർണനാണയമാണ് സമ്മാനം. ഭാഗ്യചിഹ്നത്തിന് നിർദ്ദേശിക്കുന്ന പേര്, നിർദ്ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഒറ്റ മെസേജായി 8943870931 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം. ഫേസ്ബുക്കിൽ പേരുകൾ നിർദ്ദേശിക്കുന്നവർ ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലേക്ക് ഇതേ ഫോർമാറ്റിൽ ഒറ്റ പേഴ്‌സണൽ മെസേജായി അയക്കണം. ഒരാൾ ഒരു എൻട്രി മാത്രമേ സമർപ്പിക്കാവൂ. ഫേസ്ബുക്ക്, വാട്‌സാപ്പ് ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാൽ മതിയാകും.19ന് വൈകിട്ട് അഞ്ച് വരെയാണ് പേര് നിർദ്ദേശിക്കാനുള്ള സമയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.