ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിനു മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിന്റെ രജിസ്ട്രേഷൻ 20ന് ആരംഭിക്കും. ടീമുകൾക്ക് 25 വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യാം.
വിദ്യാർത്ഥി, വിദ്യാർത്ഥിനി (ജൂനിയർ, സീനിയർ വിഭാഗങ്ങൾ), ആറന്മുള ശൈലി പുരുഷവിഭാഗം, വെച്ചുപാട്ട് കുട്ടനാട് ശൈലി(വനിത, പുരുഷൻ) എന്നീ വിഭാഗങ്ങളിലാണ് മത്സരം.
വനിത, പുരുഷ വിഭാഗങ്ങളിലും വിദ്യാർത്ഥി വിദ്യാർത്ഥിനി വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകളെ വീതം മാത്രമേ പങ്കെടുപ്പിക്കൂ. എട്ടു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ജൂനിയർ വിഭാഗത്തിലും ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിലുള്ളവരെ സീനിയർ വിഭാഗത്തിലുമാണ് പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |