SignIn
Kerala Kaumudi Online
Friday, 26 April 2024 1.53 PM IST

നെഹ്രുട്രോഫി: നിറച്ചാർത്ത് മത്സരങ്ങൾ 20ന്

t
t

ആലപ്പുഴ: നെഹ്രുട്രോഫിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർത്ഥികൾക്കായി നടത്തുന്ന 'നിറച്ചാർത്ത്' മത്സരങ്ങൾ 20ന് രാവിലെ 10.30ന് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നഴ്‌സറി-എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കളറിംഗ് മത്സരവും യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന (പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. കളർ പെൻസിൽ, ക്രയോൺ, എണ്ണച്ചായം, പേസ്റ്റൽസ്, ജലച്ചായം, പോസ്റ്റർ കളർ എന്നിങ്ങനെ ഏതു മാദ്ധ്യമവും ഉപയോഗിക്കാം. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
കളറിംഗ് മത്സരത്തിൽ ജില്ലയിലെ നഴ്‌സറി, എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ കൊണ്ടുവരണം. ഒരു മണിക്കൂറാണ് മത്സര സമയം. ചിത്രരചന (പെയിന്റിംഗ്) മത്സരത്തിൽ ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ കരുതണം. രണ്ടു മണിക്കൂറാണ് മത്സരസമയം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന മൂന്നു സ്‌കൂളുകൾക്ക് ട്രോഫി നൽകും. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർത്ഥിയാണെന്നുള്ള സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാർഡോ ഹാജരാക്കണം. 0477-2251349.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.