ആലപ്പുഴ: ടി.കെ.എം.എം യു.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്മാർട്ട് നഴ്സറി സജ്ജമായി. ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ക്ലാരമ്മ പീറ്റർ, പ്രഥമാദ്ധ്യാപിക കുമാരി പി.ഗീത, പൂർവ്വ വിദ്യാർത്ഥിയും റിട്ട.കാനറാബാങ്ക് മാനേജരുമായ അഡ്വ.എം.വി.വിശ്വഭദ്രൻ, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി പി.കെ.ബൈജു, പൊതുപ്രവർത്തകരായ ടി.ബി ഉദയൻ, എച്ച്.ഷാജഹാൻ, കാരംടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എസ്.പ്രമോദ്, കൈറ്റ് മാസ്റ്റർ ട്രെയ്നർ എസ്.പ്രദീപ്, പി.ടി.എ പ്രസിഡന്റ് ആർ.അനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |