അമ്പലപ്പുഴ :റീബിൽഡ് കേരള പദ്ധതിയിൽ 34 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച എൻ.എച്ച് 66 - സി.കേശവൻ പാലം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പൊതുമരാമത്ത് അസി.എൻജിനീയർ ആർ.ജിത്തുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗം പ്രിയ അജേഷ്, കെ.കൃഷ്ണമ്മ, വൈ.പ്രദീപ്, പ്രഭാ ശുഭദേവ്, ടിന്റു കുഞ്ഞുമോൻ, ജൂലി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |