ചേർത്തല: കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി മണ്ണഞ്ചേരി ഉപ കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് സീറ്റൊഴിവുണ്ട്. ബി.എ മലയാളം (മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം), ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നിവയിലാണ് ഒഴിവ്. കേരള യൂണിവേഴ്സിറ്റിയിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. എസ്.സി/ എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ലഭിക്കും. മണ്ണഞ്ചേരി പനയിൽ ജംഗ്ഷനിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് . ഫോൺ 0477 2080211,8714316123, 9447034411.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |