അമ്പലപ്പുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ബ്ലോക്ക് തല കർഷകച്ചന്തയ്ക്ക് അമ്പലപ്പുഴയിൽ തുടക്കമായി. പച്ചക്കറികൾ ഉൾപ്പടെയുളള സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുന്ന ചന്ത എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, ബ്ളോക്ക് പഞ്ചായത്തംഗം വി.ആർ. അശോകൻ, കൃഷി അസി ഡയറക്ടർ സന്തോഷ്, കൃഷി ഓഫീസർ നജീം, പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, വികസന സമതി അംഗങ്ങൾ, ആഗ്രോ സർവീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബുധനാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |