ഹരിപ്പാട് : വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള സ്കൂൾ രത്ന ടീച്ചേഴ്സ് അവാർഡ് ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജി.രാധാകൃഷ്ണന് ലഭിച്ചു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളും കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവർത്തനങ്ങളും , കുട്ടികളെ പ്രകൃതിയോട് ചേർത്തു നിർത്തുന്നതിനുള്ള ശ്രമങ്ങളുമാണ് അവാർഡിന് അർഹനാക്കിയത്. കേരള സർക്കാരിന്റെ വനമിത്ര , പ്രകൃതി മിത്ര പുരസ്കാരങ്ങളും,വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് പുത്തൻപുരയിൽ പരേതരായ കെ.ഗോപാലകൃഷ്ണൻ നായരുടേയും, പി.ബി. രാധാകുമാരി പിള്ളയുടേയും മകനാണ്. എസ്.ജയശ്രീയാണ് ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |