കുട്ടനാട് : അഖിലകേരള വിശ്വകർമ്മമഹാസഭ കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം 17ന് രാവിലെ 10ന് എടത്വായിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി രാജഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും . താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനാകും. തോമസ് കെ.തോമസ് എം എൽ എമുഖ്യാതിഥിയാകും. സംസ്ഥാന സെക്രട്ടറി കെ ശശീന്ദ്രൻ വിദ്യാഭ്യാസ അവാർഡുദാനം നിർവഹിക്കും.. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.പി.നാരായണൻ കുട്ടി, വിമലാ ഓമനക്കുട്ടൻ, ജയാ മനോജ് ,പി.ഡി.ദേവരാജ് , കെ.ജി.ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |