ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭാര്യ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. മൂത്രത്തിൽ കല്ല്, ഗ്യാസ് ട്രബിൾ എന്നീ പ്രശ്നങ്ങൾ നിരന്തരം പറയുന്നതിനാൽ അതിന്റെ ഭാഗമായി വയറ് വീർത്തതെന്നാണ് കരുതിയിരുന്നതെന്നും വ്യക്തമാക്കി. യുവതിയെ കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്തുകൊണ്ടു പോയി പൊലീസ് തെളിവെടുത്തു. മറ്റാരുടെയും സഹായമില്ലാതെ കുട്ടിയെ ഉപേക്ഷിച്ചെന്നാണ് മൊഴി. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ നിയമോപദേശം തേടും. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡിസ്ചാർജ് ചെയ്താലുടൻ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |