ആലപ്പുഴ: യാത്ര കടന്നു പോകുന്ന ദേശീയപാതയുടെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. തൃശൂർ,എറണാകുളം ഭാഗങ്ങളിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്കുളള വാഹനങ്ങൾക്കാണ് നിയന്ത്രണം.
* രാവിലെ 6 മുതൽ ദേശീയപാതയിലൂടെ ആലപ്പുഴ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കണിച്ചുകുളങ്ങര തിരുവിഴ എൻ.എച്ച് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് തീരദേശ റോഡിലൂടെ ചെല്ലാനം വഴി പോകണം.
* അരൂർ ഭാഗത്തു നിന്നു കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂർ ടെമ്പിൾ ജംഗ്ഷനിൽ നിന്നു ഇടത്തേക്കു തിരിഞ്ഞ് അരൂക്കുറ്റി പാലത്തിലൂടെ പൂച്ചാക്കൽ വഴി ചേർത്തല ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞ് തണ്ണീർമുക്കം ജംഗ്ഷനിലെത്തണം.
* രാവിലെ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നു വരുന്ന പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുളളവരുടെ വാഹനങ്ങൾ തണ്ണീർമുക്കം ജംഗ്ഷനിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ് മുട്ടത്തിപ്പറമ്പുവഴി പതിനൊന്നാം മൈലിലെത്തി ദേശീയപാതയിൽ പ്രവേശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |