ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ
89 90 എസ്.എസ്.എൽ.സി ബാച്ച് കൂട്ടാമയുടെ സംഗമവും ഓണാഘോഷവും നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് ബി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബി.ഡി.ഒ ഡി.ദിൽഷാദ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ , കൂട്ടായ്മ സെക്രട്ടറി അഷറഫ്, ട്രഷറർ അലിഫ്, വൈസ് പ്രസിഡന്റ് സുരേഷ്, ശിവപ്രകാശ്,സുഭാഷ്കുമാർ,ഷാജി, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |