SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 PM IST

ലഹരിക്കെതിരെ പോരാടാൻ പൊലീസിന്റെ 'യോദ്ധാവ് "

s

ആലപ്പുഴ : ലഹരിയുടെ പിടിയിലേക്ക് വിദ്യാർത്ഥികൾ വഴുതി വീഴുന്നതിന് തടയിടാൻ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ "യോദ്ധാവ്" പദ്ധതിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കി. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ ലഹരി ഉപയോഗവും വിപണനവും തടയാൻ പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് "യോദ്ധാവ് ". വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ പേരുടെയും പങ്കാളിത്തം ഉറപ്പാക്കി സ്‌കൂളുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് പദ്ധതി പൊലീസ് നടപ്പാക്കുന്നത്. എല്ലാ സ്‌കൂളുകളിലും ലഹരി​വി​രുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് രൂപം നൽകി​യ പദ്ധതിയുടെ ഭാഗമായി, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളി​ൽ നിന്നും തിരഞ്ഞെടുക്കും. ഇവർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകിയ ശേഷം, മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തി ബോധവത്ക്കരണ പ്രവർത്തനം നടത്തുന്നതി​നായി​ നിയോഗിക്കും. ഈ അദ്ധ്യാപകരുടെ യോഗം മാസത്തിലൊരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടത്തും.

നോഡൽ ഓഫീസർ ഡിവൈ.എസ്.പി

ജില്ലയിൽ നർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി എം.കെ.ബിനുകുമാറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. അസിസ്റ്റന്റ് നോഡൽ ഓഫീസർമാരായി സബ് ഡിവിഷണൽ ഡിവൈ.എസ്.പിമാരും ജനമൈത്രി ബീറ്റ് ഓഫീസർമാർ, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്‌സ് നോഡൽ ഓഫീസർ, കടലോര ജാഗ്രതാ സമിതി നോഡൽ ഓഫീസർമാർ എന്നിവരും പ്രവർത്തിക്കും.

വാട്‌സാപ്പി​ലൂടെ അറി​യി​ക്കാം
ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിന് കൈമാറുന്നതിനായി "യോദ്ധാവ് " വാട്‌സ് ആപ്പ് നിലവിൽ വന്നു. ടെക്സ്റ്റ് ആയോ ശബ്ദമായോ വീഡിയോ രൂപത്തിലോ ചിത്രങ്ങളായോ 9995966666 എന്ന നമ്പരിൽ സന്ദേശം അയക്കാം. സന്ദേശം സ്വീകരിക്കുന്ന പൊലീസുദ്യോഗസ്ഥർക്കു പോലും വിവരം പങ്കുവയ്ക്കുന്നയാളുടെ നമ്പരോ മറ്റ് വി​ശദാംശങ്ങളോ അറിയാനാവില്ല.

ബോധവത്കരണവും നിരീക്ഷണവും

 മയക്കുമരുന്ന് കേസിൽപ്പെടുന്നവരുടെ വിവരം തയ്യാറാക്കി എല്ലാ ഉദ്യോഗസ്ഥരുമായും പങ്കുവെയ്ക്കും

 റെസിഡന്റ്സ് അസോസിയേഷനുകളിൽ ആന്റി നർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കും
 സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ നിന്നും ലഹരി ഉപയോഗം കണ്ടെത്തുക
 ലഹരിക്കടമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
 റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ ക്ലബുകൾ ഏറ്റെടുക്കും

 സൈക്കിൾ റാലി, വാക്കത്തോൺ, മാരത്തോൺ എന്നിവയിലൂടെ ബോധവത്കരണം

 സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയും ബോധവത്കരണം
 ലഘുചിത്രങ്ങളും വീഡിയോയും നിർമ്മിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.