ബുധനൂർ : ബുധനൂർ പഞ്ചായത്തിലെ പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടും അവരെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമം പഞ്ചായത്ത് ഭരണസമിതി അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്കും രോഗികൾക്കും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി . ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ മോഹനൻ .കല്ലാർ മദനൻ,വി.സി കൃഷ്ണൻകുട്ടി, ബിജു കെ.ദാനിയേൽ ,രമണമ്മ, ദിവാകരൻ മീനത്തേതിൽ, സുരേഷ് തെക്കെകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |