അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന തോട്ടപ്പള്ളി എൻ. എച്ച് - ഹരിത രോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. റോഡിന്റെ ഇരുവശത്തും പിച്ചിംഗ് കെട്ടി സംരക്ഷണഭിത്തിയൊരുക്കും. എച്ച്. .സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. തോട്ടപ്പള്ളി ഹരിത ജംഗ്ഷന് സമീപം ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, അംഗങ്ങളായ അഡ്വ.വി.എസ്.ജിനു രാജ്, പ്രിയ അജേഷ്, ആർ.സുനി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കൃഷ്ണമ്മ, വൈ. പ്രദീപ്, ജിജി കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |