അമ്പലപ്പുഴ: വളഞ്ഞവഴി എസ്.എൻ കവല ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. എ- സി റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ മിക്ക വാഹനങ്ങളും രാമങ്കരി-ചമ്പക്കുളം, മങ്കൊമ്പ്- ചമ്പക്കുളം വഴി കഞ്ഞിപ്പാടം റോഡിലെത്തി എസ്.എൻ കവല വഴിയാണ് ദേശീയ പാതയിൽ എത്തുന്നത്. ഇവിടെ കാൽനട യാത്രക്കാരും വാഹനങ്ങളിൽ എത്തുന്നവരും റോഡ് മറികടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും എസ്.എൻ കവല ബസ് സ്റ്റോപ്പ് കഞ്ഞിപ്പാടം റോഡിനോട് ചേർന്നായതും അപകടങ്ങൾ പതിവാക്കുകയാണ്. ജംഗ്ഷനിൽ കാഴ്ച മറയ്ക്കും വിധം ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അടിയന്തരമായി ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |