ആലപ്പുഴ : കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
മറ്റ് പെൻഷൻകാർക്ക് അനുവദിക്കുന്നതു പോലുള്ള ആനുകൂല്യങ്ങൾ കെ.എസ്.ആർ.ടി.സി യിലും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി ,എം.പി.പ്രസന്നൻ , ബി.ഗോപകുമാർ ,എ.ബഷീർകുട്ടി ,കെ.എം.സിദ്ധാർഥൻ ,എം.ജെ.സ്റ്റീഫൻ,കെ.ജെ.ആന്റണി ,എസ്.പ്രേംകുമാർ , ഇ.എ.ഹക്കിം ,കെ.ടി.മാത്യു , എം.പുഷ്പാംഗദൻ , വി.പി.രാജപ്പൻ ,എം.സോമൻ ,കെ.പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |