അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഐക്കര മുണ്ടക്കൽച്ചിറ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. 161 മീറ്റർ നീളത്തിൽ കോൺക്രീറ്റും, 455 മീറ്റർ നീളത്തിൽ ഇന്റർ ലോക്കും നിരത്തി ആകെ 616 മീറ്റർ നീളത്തിലും, 6 മീറ്റർ വരെ വിതിയിലുമാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. എസ്.മായാദേവി, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണുലാൽ, പഞ്ചായത്തംഗം അഡ്വ.വി.എസ്.ജിനു രാജ്, പി.ഡബ്ല്യു. ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ രേഖ, അസി.എൻജിനീയർ വിഷ്ണു മോഹൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ.രാജീവൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |