ഹരിപ്പാട്: പാർലമെന്റിലവതരിപ്പിച്ചവൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ കരുവാറ്റയിൽ നടത്തിയ ജനസഭ ജില്ലാ പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ മീഡിയ കൺവീനർ എസ്. പ്രബോധ് സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.നന്ദകുമാർ വിഷയാവതരണം നടത്തി. അഡ്വ: എം.എം. അനസ് അലി, വി.രാജു സുരേഷ് , ജയപ്രസാദ്, കെ.രഘുനാഥ്, മാത്യു വർഗീസ്, ബി.കൃഷ്ണകുമാർ, സനൽകുമാർ, തങ്കച്ചൻ, രമേശൻ, ജിബിമോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |