പൂച്ചാക്കൽ : പെരുമ്പളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനുകളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സൈക്കിൾ റാലി നടന്നു. പെരുമ്പളം ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി പൂച്ചാക്കൽ സി.ഐ അജയ് മോഹൻ ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, സ്ഥിരം സമിതി അംഗങ്ങളായ സരിത സുജി, ശ്രീമോൾ ഷാജി, ജനപ്രതിനിധികളായ യു.ഉമേഷ്, സി. ഗോപിനാഥ്, ഷൈലജ ശശികുമാർ, ഗീത സന്തോഷ്, എസ്.എം.സി ചെയർമാൻ എം.ആർ.ഷിബു, അദ്ധ്യാപകരായ ബൈജു പി.പി, രതീഷ് രാംദാസ്, ശശികല, എസ്. ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |