പൂച്ചാക്കൽ: ട്രാഫിക് എസ്.ഐയെ ഇടിച്ചു വീഴ്ത്തി കടന്ന ടാറ്റ സുമോ ഡ്രൈവർ, പെറുവന്നൂർ കുന്നത്തുകോണം ജേക്കബ് ഇ.ബിജുവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.ചേർത്തല ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ പൂച്ചാക്കൽ പടിഞ്ഞാറെ കല്ലുങ്കൽ പി.കെ. സാനുവിനെ (54) കഴിഞ്ഞ മാസം 20ന് രാവിലെ ഏഴോടെയാണ് അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തിയത്. ഗുരുതര പരിക്കേറ്റ സാനു ഇപ്പോഴും ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൂച്ചാക്കൽ പൊലീസ് വാഹനം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |