SignIn
Kerala Kaumudi Online
Saturday, 27 April 2024 12.23 AM IST

കുടുംബശ്രീയുടെ, നായപിടിത്ത പട്ടികയിൽ 39 പേർ

s
നായപിടിത്തം

മൃഗസംരക്ഷണ വകുപ്പി​ന്റെ ആവശ്യാനുസരണം കൈമാറും

ആലപ്പുഴ: തെരുവ് നായ്ക്കളെ പിടിക്കാൻ സന്നദ്ധരായ 39 പേരുടെ പട്ടികയുമായി കുടുംബശ്രീ. കൂടുതൽ പേർ രംഗത്തെത്തിയാൽ പട്ടികയുടെ നീളം കൂടും. മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് ആളെ കൈമാറാനാണ് തീരുമാനം.

മൃഗസംരക്ഷണ വകുപ്പായിരിക്കും പരിശീലനം നൽകുന്നത്. 39 പേരിൽ 7 പേർ മുൻ വർഷങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നിരുന്ന വന്ധ്യംകരണ പ്രക്രിയകളിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ നിലവിൽ ആലപ്പുഴ നഗരസഭയുടെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സഹായികളായി പ്രവർത്തിക്കുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം കുടുംബശ്രീയെ സംബന്ധിച്ചിടത്തോളം പുതുമുഖങ്ങളാണ്. നായ പിടിത്തത്തിൽ പ്രാവീണ്യമുള്ളവർക്കും മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും. തെരുവ് നായ്ക്കളെ പിടിക്കുന്നവർക്ക് ആനിമൽ വെൽഫെയർ ആക്ടിനെ കുറിച്ച് ബോധവത്കരണം നൽകിയ ശേഷമാകും രംഗത്തിറക്കുക. വെറ്ററിനറി ഡോക്ടർമാർ പരിശീലനത്തിനും ബോധവത്ക്കരണത്തിനും നേതൃത്വം നൽകും. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഇവരെ നിയോഗിക്കും.

# കുടുംബശ്രീ തയ്യാറാക്കിയ പട്ടിക

ആലപ്പുഴ: 39

ഏറ്റവും കൂടുതൽ - തിരുവനന്തപുരം: 202

ഏറ്റവും കുറവ് - കണ്ണൂർ: 23

തെരുവുനായ നിയന്ത്രണം ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നായയെ പിടികൂടാൻ സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് പട്ടിക കൈമാറും

കുടുംബശ്രീ ജില്ലാ മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.